ഭാര്യയുടെ മൃതദേഹം ചുമന്ന സംഭവം: മെഡിക്കല്‍ ഓഫിസറെ ഘെരാവോ ചെയ്തു

ഭുവനേശ്വര്‍: പണമടക്കാത്തതിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് 12 കി.മീറ്റര്‍ ദൂരം ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ദനാ മജ്ഹിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഘെരാവോ ചെയ്തു. ആംബുലന്‍സ് അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍, സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പുപറയണമെന്ന് ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി സാമന്ത ഖമാരി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ക്ഷയരോഗം മൂര്‍ച്ഛിച്ച അമംഗ് ദേയി ഭവാനിപട്നയിലെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. പണമടക്കാത്തതിനാല്‍ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞ് തോളിലേറ്റിയ മജ്ഹി 12 കി.മീറ്റര്‍ ദൂരം 12 വയസ്സുകാരിയായ മകള്‍ക്കൊപ്പം നടക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.