Posted On
date_range Updated On
date_range പീഡനം; എട്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു പ്രതി അറസ്റ്റില്‍
കോയമ്പത്തൂര്‍: പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. പ്രതിയെ നെഗമം പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ തൊഴിലാളികളായ ബിഹാര്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ ബിഹാര്‍ സ്വദേശി സഞ്ജിതാണ് (22) പ്രതി.
വ്യാഴാഴ്ച വൈകീട്ട് പണികഴിഞ്ഞ് മാതാപിതാക്കള്‍ കുടിലില്‍ തിരിച്ചത്തെിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. തലക്കും ക്ഷതമേറ്റിരുന്നു.
കുട്ടിയുടെ ജനനേന്ദ്രിയത്തില്‍നിന്ന് രക്തസ്രാവമുണ്ടായി. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ബിഹാറിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.