വിമാനത്തില്‍ കാബിന്‍ ക്രൂ ആകാന്‍ മോഹിച്ചു; ‘വ്യക്തിത്വം’ ഇല്ലാത്തതിനാല്‍ നിഷേധിച്ചു –സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷിച്ചെങ്കിലും ‘നല്ല വ്യക്തിത്വം’ ഇല്ളെന്ന പേരില്‍ ജോലി നിഷേധിച്ചെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ആകാനാണ് ആദ്യം ആഗ്രഹിച്ചത്. അതിനായി അപേക്ഷിച്ചെങ്കിലും ‘നല്ല വ്യക്തിത്വ’മില്ളെന്ന കാരണത്താല്‍ ജോലി നിഷേധിച്ചു. അന്ന് ജോലി നിഷേധിച്ച ജെറ്റ് എയര്‍വേസിന് നന്ദിയുണ്ട്.  പിന്നീട് മക്ഡൊണാള്‍ഡ്സില്‍ ജോലി ലഭിച്ചു. ബാക്കിയെല്ലാം ചരിത്രം -മന്ത്രിയുടെ തുറന്നുപറച്ചില്‍ സദസ്സില്‍ ചിരിപടര്‍ത്തി.
എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സ്മൃതി. മോഡലും നടിയുമായിരുന്ന സ്മൃതി ഇറാനി 2003ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.