ഉരുള്‍പൊട്ടലില്‍ ജവാന്‍ മരിച്ചു

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ റിയാസി ജില്ലയില്‍ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു. പഞ്ചാബിലെ ഹൊഷിയാര്‍പൂരില്‍ നിന്നുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ ഹര്‍വീന്ദര്‍ സിങ്ങാണ് മരിച്ചത്. ക്ഷേത്രത്തിന്‍െറ മൂന്നാം ഗേറ്റിന് സമീപത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ സുരക്ഷാ ചുമതലയുണ്ടായിരുന്നയാളായിരുന്നു ഹര്‍വീന്ദര്‍ സിങ്. കൂറ്റന്‍ പാറ ജവാന്‍െറ ശരീരത്തിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാറ പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.