ഗംഗ വെള്ളപ്പൊക്കം 135 വീടുകള്‍ ഒലിച്ചുപോയി; 20 ഗ്രാമങ്ങള്‍ വെള്ളത്തില്‍

മാല്‍ഡ(പശ്ചിമ ബംഗാള്‍): ഗംഗാനദി കരകവിഞ്ഞതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ  135 വീടുകള്‍ ഒലിച്ചുപോയി.20 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഗംഗാ നദി പരമാവധി ജലനിരപ്പിനേക്കാള്‍  23 സെ.മീറ്റര്‍ ഉയര്‍ന്ന നിലയിലാണ് ഒഴുകുന്നത്.കലിച്ചക്ക് ബ്ളോക് നമ്പര്‍ മൂന്ന്, റാത്തുവ ബ്ളോക് നമ്പര്‍ ഒന്ന്, മണിക്ച്ചക്ക് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക കെടുതി കൂടുതല്‍ നേരിട്ടതെന്ന് എ.ഡി.എം കാഞ്ചന്‍ ചൗധരി പറഞ്ഞു.അതിനിടെ, തന്‍െറ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ വെള്ളപ്പൊക്കത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മണ്ഡലത്തിലെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. മണിക്കൂറില്‍ ഒരു സെ.മീറ്റര്‍ വീതം വെള്ളം ഉയരുന്നതായാണ് വാരാണസിയില്‍നിന്നുള്ള റിപ്പോര്‍ട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.