പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദനം; മലയാളി യുവാവ് മരിച്ചു

ബംഗളൂരു: പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം യുവാക്കള്‍ ക്രൂരമായി മര്‍ദിച്ച മലയാളി യുവാവ് ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുമ്പാവൂര്‍ കോറനാട് സ്വദേശി കോച്ചേരി വീട്ടില്‍ ജീവന്‍ ടോണിയാണ് (19) മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ടോണിക്ക് ഈ മാസം മൂന്നിന് നഞ്ചന്‍കോട് ജോലിസ്ഥലത്തുവെച്ചാണ് മര്‍ദനമേറ്റത്. ആദ്യം നഞ്ചന്‍കോട്ടെയും പിന്നീട് മൈസൂരുവിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടോണിയെ വിദഗ്ധ ചികിത്സക്കായാണ് ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ബുധനാഴ്ച നഞ്ചന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ജീവന്‍ ടോണി ജോലിസ്ഥലത്ത് എത്തിയ പ്രാവിന് ഭക്ഷണം നല്‍കിയശേഷം കൂട്ടില്‍ അടച്ചിരുന്നു. ദിവസങ്ങള്‍ക്കകം ഉടമസ്ഥരെന്ന് അവകാശപ്പെട്ട് ഏതാനും യുവാക്കള്‍ സ്ഥലത്തത്തെി. ഇവരുമായി തര്‍ക്കത്തിലായതോടെ പ്രാവിനെ വിട്ടുകൊടുത്തു. പിന്നാലെ വീണ്ടും യുവാക്കളത്തെി തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന ടോണിയെയും സുഹൃത്തുക്കളെയും ഗുഡ്സ് ഓട്ടോയില്‍ സമീപത്തെ ശ്മശാനത്തേക്ക് കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡുകൊണ്ട് തലക്കടിയേറ്റ് ടോണിക്ക് ഗുരുതര പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ ഇസ്മായില്‍, വിക്രം എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ നഞ്ചന്‍കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധാവസ്ഥയിലായ ടോണി കഴിഞ്ഞ പത്തുദിവസമായി നിംഹാന്‍സിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. നഞ്ചന്‍കോട്ടുനിന്ന് പൊലീസത്തൊന്‍ വൈകിയതിനാല്‍ ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടന്നില്ല. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ശ്രീരംഗപട്ടണത്തെ വീട്ടിലത്തെിച്ച് സംസ്കരിക്കും. മാതാപിതാക്കളായ ആന്‍റണി, ലിസി എന്നിവരോടൊപ്പം മൈസൂരുവിനു സമീപം ശ്രീരംഗപട്ടണത്താണ് വര്‍ഷങ്ങളായി ടോണി താമസിക്കുന്നത്. ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കേസെടുക്കാന്‍ തയാറായതെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.