മാധ്യമപ്രവര്‍ത്തകന്‍റെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ദവെയെ ഓഫീസിനുള്ളില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കസ്റ്റയിലെടുത്തവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ‘ജയ് ഹിന്ദ്’ പത്രത്തിന്‍റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെ തിങ്കളാഴ്ചയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
വന്‍സാരി ചൗകിലെ ഓഫീസില്‍ വാര്‍ത്തകളെഴുതികൊണ്ടിരുന്ന കിഷോര്‍ ഒമ്പതുമണിയോടെയാണ് കുത്തേറ്റ് മരിച്ചത്. ഓഫീസില്‍ കിഷോര്‍ തനിച്ചാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സി.സി.ടി.വി കാമറകളോ ഉണ്ടായിരുന്നില്ല. ഓഫീസിലത്തെിയ അസിസ്റ്റന്‍റാണ് രക്തത്തില്‍ മുങ്ങികിടന്ന കിഷോറിനെ കണ്ടത്തെിയത്.
കൊലക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഷോറിന്‍റെ സഹോദരന്‍ പ്രകാശ് ദവെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവ് രതിലാല്‍ സുരേജിന്‍റെ മകന്‍ ഭാവേഷ് സുരേജാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. ഭാവേഷ് സുരേജ് യുവതിയെ പീഡിപ്പിച്ച സംഭവം ‘ജയ് ഹിന്ദി’നു വേണ്ടി കിഷോര്‍ റിപ്പോര്‍ട്ട് ചെയ്യകയും വിശദമായ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു. സംഭവത്തിനു ശേഷം പലതവണ കിഷോറിന്‍റെ ജീവന് ഭീഷണിയുണ്ടായിട്ടുണ്ടെന്നും സഹോദരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുരേജ തനിക്കെതിരായുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.
വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.