മുംബൈ സഹോദരങ്ങളുടെ സ്റ്റാര്‍ട്ടപ് കമ്പനി വിറ്റത് 6038 കോടിക്ക്

മുംബൈ: ഓണ്‍ലൈന്‍ പരസ്യ മേഖലയിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനിയായ മീഡിയ ഡോട്ട് നെറ്റിനെ 6038 കോടി രൂപക്ക് ചൈനീസ് കമ്പനിയായ ബെയ്ജിങ് മിറ്റെനൊ കമ്യൂണിക്കേഷന്‍ ടെക്നോളജി വാങ്ങി. മുംബൈയിലെ ജുഹു നിവാസികളായ സഹോദരങ്ങള്‍ ഭാവിന്‍ തുറാഖിയ, ദിവ്യാങ്ക് തുറാഖിയ എന്നിവരുടേതാണ് പരസ്യം നല്‍കുന്നവര്‍ക്കും പ്രസിദ്ധീകരിക്കുന്നവര്‍ക്കും സേവനമേകുന്ന മീഡിയ ഡോട്ട് നെറ്റ് കമ്പനി.

പരസ്യ മേഖലയില്‍നിന്നുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. നേരത്തേ ആഡ്മോബ് കമ്പനിയെ ഗൂഗ്ള്‍ 7500 ലക്ഷം ഡോളറിനും മോപബ് കമ്പനിയെ ട്വിറ്റര്‍ 3500 ഡോളറിനും ഏറ്റെടുത്തതാണ് വലിയ വില്‍പന. ദുബൈയും ന്യൂയോര്‍ക്കും ആസ്ഥാനമാക്കി ആറു വര്‍ഷം മുമ്പാണ് തുറാഖിയ സഹോദരങ്ങള്‍ മീഡിയ ഡോട്ട് നെറ്റിന് തുടക്കമിട്ടത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2300 ലക്ഷം ഡോളറിന്‍െറ നേട്ടമുണ്ടായി. കമ്പനിയുടെ വരവില്‍ 90 ശതമാനവും അമേരിക്കയില്‍നിന്നും ശേഷിച്ചത് കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. 1990കളില്‍ വെബ്സൈറ്റുകളുണ്ടാക്കാന്‍ ഇന്ത്യന്‍ കമ്പനികളെ സഹായിച്ചുകൊണ്ടായിരുന്നു തുറാഖിയ സഹോദരന്മാരുടെ രംഗപ്രവേശം.

അന്ന് ഭാവിന് 16ഉം സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ദിവ്യാങ്കിന് 14ഉം ആയിരുന്നു പ്രായം. ഡിറക്ടി എന്ന മാതൃകമ്പനിയുടെ കീഴില്‍ മീഡിയ ഡോട്ട് നെറ്റടക്കം 11ഓളം സംരംഭങ്ങള്‍ അവര്‍ രൂപപ്പെടുത്തി. 2014ല്‍ ഡിറക്ടിക്കു കീഴിലുള്ള ബിഗ്റോക്ക്, ലോജിക് ബോക്സെസ്, റെസലര്‍ക്ളബിനെ 1600 ലക്ഷം ഡോളറിന് എന്‍ഡൂറന്‍സ് ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പിന് ഇവര്‍ വിറ്റിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.