ദാവൂദ് പാകിസ്താനിൽ; ആറ് വിലാസങ്ങൾ യു.എൻ സ്ഥിരീകരിച്ചു
ന്യൂഡൽഹി: അധോലോക നേതാവ്ദാവൂദ് ഇബ്രാഹിമിേൻറതെന്ന് കാണിച്ച് ഇന്ത്യ നൽകിയ പാകിസ്താനിലെ ഒമ്പത് മേൽ വിലാസങ്ങളിൽ ആറെണ്ണം െഎക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യ നൽകിയ മേൽവിലാസങ്ങളിൽ മൂന്നെണ്ണം തെറ്റാണെന്നും ഇതിലൊന്ന് പാകിസ്താെൻറ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ശരിവെക്കുന്നതാണ് യു.എന്നിെൻറ കണ്ടെത്തൽ.
ഇന്ത്യയിൽ നടന്ന പല കുറ്റകൃത്യങ്ങളുടേയും സൂത്രധാരനെന്ന് കരുതപ്പെടുന്ന ദാവൂദ് പാകിസ്താനിലുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്താനിലെ മേല്‍വിലാസങ്ങള്‍ യു.എന്നിന് കൈമാറിയത്.
പാകിസ്താനിൽ നിരവധി ഭൂസ്വത്തുക്കളുള്ള ദാവൂദ് നിരന്തരം താമസ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ത്യ അവകശപ്പെടുന്നത്. ഇതിനുള്ള തെളിവായാണ് ദാവൂദിന്റെ വിലാസങ്ങൾ കൈമാറിയത്. 2013 സെപ്റ്റംബറിൽ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്താന് കൈമാറിയിരുന്നു. എന്നാൽ ഇന്ത്യയുടെ വാദം നിഷേധിക്കുന്ന പാകിസ്താൻ രാജ്യത്ത് ദാവൂദില്ലെന്നാണ് പറയുന്നത്.
1993 ലെ മുംബൈ സ്ഫോടനത്തിെൻറ മുഖ്യ സൂത്രധാരനും അധോലോക കുറ്റവാളിയുമാണ് ദാവൂദ് ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.