പാക് വഴിയുള്ള വ്യോമപാത ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിമാനകമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യ- പാക് ബന്ധം ദിനംപ്രതി വഷളായികൊണ്ടിരിക്കെ പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ അനുമതി തേടി ഇന്ത്യയിലെ വിമാനക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന് അപേക്ഷ നല്‍കി. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിട്ടുള്ളത്.

അഹമ്മദാബാദില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നത്. ഇതിനു പകരം അറബിക്കടലിനു മുകളിലൂടെയുള്ള വ്യേമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം. ഇന്ത്യന്‍  വ്യോമസേനയും നാവികസേയും ഉപയോഗിക്കുന്ന വ്യോമപാതയാണിത്. പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.

പാത മാറ്റം സംബന്ധിച്ച് സ്പൈസ്ജെറ്റ് അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാക് വഴി സര്‍വീസ് നടത്തുന്നതിന് പകരം  ഓവര്‍റീ വ്യേമപാത ഉപയോഗിച്ചാല്‍ ഇന്ധന ലാഭവും റൂട്ട് നാവിഗേഷന്‍ ഫ്ളെറ്റ് ചാര്‍ജും കുറക്കാമെന്നും സ്പൈറ്റ്ജെറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള വ്യോമഗതാഗതം താരതമ്യേന ചെലവു കുറഞ്ഞതാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  എന്നാല്‍, വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം ഇനിയും തീരുമാനമെടുത്തിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.