Posted On
date_range Updated On
date_range മൂന്നു ലക്ഷത്തില്‍ കൂടുതല്‍ റൊക്കം പണം കൈമാറുന്നത് വിലക്കുന്നു
ന്യൂഡല്‍ഹി: മൂന്നു ലക്ഷം രൂപയില്‍ കൂടുതലുള്ള റൊക്കം പണമിടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ വിലക്കിയേക്കും. കള്ളപ്പണം തടയാനെന്ന പേരിലാണിത്. മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള പണമിടപാട് ചെക്, ഡ്രാഫ്റ്റ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയായിരിക്കണമെന്ന നിബന്ധന കൊണ്ടുവരും. പ്ളാസ്റ്റിക് മണി പ്രോത്സാഹിപ്പിക്കാനും ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
പണമിടപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതോടെ കൂടുതല്‍ എളുപ്പമാകും. കൂടിയ തുകയുടെ റൊക്കം പണമിടപാടുകള്‍ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.