കശ്മീരില്‍ കോളജ് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം പൊറുക്കാനാകുന്നതല്ലെന്ന്​ സൈന്യം

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കോളജ് അധ്യാപകന്‍ കൊല്ലപ്പെടാനിടയായ സംഭവം പൊറുക്കാനാകുന്നതല്ളെന്ന് സൈന്യം.  കഴിഞ്ഞദിവസം രാത്രി പുല്‍വാമ ജില്ലയിലെ ഖ്രൂവില്‍ പരിശോധനക്കത്തെിയ സൈന്യത്തെ ഒരു സംഘം തടഞ്ഞതിനത്തെുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് കോളജ് അധ്യാപകനായ ഷബീര്‍ അഹ്മദ് മോംഗ കൊല്ലപ്പെട്ടത്. ഇത്തരം പരിശോധനകള്‍ക്ക് അനുമതി നല്‍കിയതല്ളെന്നും അവ പിന്തുണക്കാനാകില്ളെന്നും നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ഡി.എസ്. ഗൂഡ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനക്കൂട്ടം കല്ളെറിഞ്ഞതിനത്തെുടര്‍ന്നാണ് സൈന്യം തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായതെന്നും സൈനിക കമാന്‍ഡര്‍ പറഞ്ഞു. പരമാവധി സംയമനം പാലിക്കണമെന്നാണ് സൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പക്ഷേ, ഇത് പ്രയാസമുള്ള സാഹചര്യമാണ്. ചില സമയത്ത് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.