പാക് അധീന കശ്മീര്‍ ഉടന്‍ ഇന്ത്യയുടെ ഭാഗമാകും –യോഗി ആദിത്യനാഥ്

ബലിയ (യു.പി): പാകിസ്താനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ഇന്ത്യക്കെതിരെ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ പാകിസ്താന്‍െറ നിലനില്‍പ് അപകടത്തിലാകുമെന്നും പാക് അധീന കശ്മീര്‍ ഉടന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യ ഉടന്‍ ഒരു തീരുമാനത്തിലത്തെണം -ബലിയയിലെ റസ്റയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍െറ ‘ഇന്ത്യ അധീന കശ്മീര്‍’ പരാമര്‍ശം അദ്ദേഹത്തിന്‍െറ പാര്‍ട്ടി നയങ്ങളുടെ പ്രതിഫലനമാണ്. കശ്മീര്‍ പ്രശ്നത്തിനു കാരണം കോണ്‍ഗ്രസാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സ്ഥാനത്ത് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ളെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.