കശ്​മീരിൽ ആംബുലൻസ്​ ഡ്രൈവർക്ക്​ നേരെ പെല്ലറ്റ്​ ആക്രമണം

ശ്രീനഗർ: കശ്​മീരിൽ ആംബുലൻസ്​ ഡ്രൈവർക്കുനേരെ സുരക്ഷാ സൈനികരുടെ പെല്ലറ്റ്​ ആക്രമണം. ​ഗന്ദർബൽ ജില്ലയിൽ നിന്ന്​ എസ്​.എം.എച്​.എസ്​ ആശുപത്രിയിലേക്ക്​ രോഗിയുമായി പോവുകയായിരുന്ന ഗുലാം അഹ്​മദ്​ സോഫി എന്ന ആബുംലൻസ്​ ഡ്രൈവർക്കുനേരെ സഫാകടാൽ മേഖലയിൽ വെച്ചാണ്​ സൈന്യം പെല്ലറ്റ്​ ആക്രമണം നടത്തിയത്​​. ഇയാളെ പരിക്കുക​ളോടെ ആശുപത്രിയിൽ ​​പ്രവേശിപ്പിച്ചിട്ടുണ്ട്​. ​

കശ്​മീരിൽ സുരക്ഷാ സൈനികരു​െട പെല്ലറ്റ്​ ആക്രമണത്തിൽ നൂറുകണക്കിനാളുകൾക്ക്​ പരിക്കേൽക്കുകയും കാ​ഴ്​ച നഷ്​ടപ്പെടുകയും ചെയ്​തിട്ടുണ്ട്​. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന്​ ജൂലൈ എട്ടിന്​ ക​ശ്​മീരിൽ ആരംഭിച്ച പ്രക്ഷോഭം 42ാം ദിവസത്തിലേക്ക്​ കടക്കു​േമ്പാൾ പലയിടങ്ങളിൽ സൈന്യം കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്​.

സൈനിക​ വെടിവെപ്പിൽ എഴുപതോളം ആളുകൾ കൊല്ല​െപ്പടുകയും ആയിരത്തിലധികം ​പേർക്ക്​​ പരിക്കേൽക്കുകയും ​െചയ്​തിട്ടുണ്ട്​. തെരുവ്​ ​പ്രക്ഷോഭകരെ സൈന്യം പീഡിപ്പിക്കുകയാണെന്നാണ്​ കശ്​മീരികൾ പറയുന്നത്​. അതിനിടയിൽ സംസ്​ഥാന​ത്തെ ഭരണകക്ഷി പാർട്ടിയായ പി.ഡി.പിയുടെ നേതാക്കളെ ബഹിഷ്​കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.