വാദം കേള്‍ക്കല്‍ തീയതി നിശ്ചയിക്കാതെ 33 ലക്ഷം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കുറക്കുന്നതെങ്ങനെയെന്ന ചര്‍ച്ച സജീവമായി നടക്കുന്നതിനിടെ വിഷയത്തിന്‍െറ ഗൗരവം വ്യക്തമാക്കുന്ന വിവരം പുറത്ത്. അടുത്ത വാദം കേള്‍ക്കല്‍ തീയതി നിശ്ചയിക്കാത്ത 33 ലക്ഷം കേസുകളാണ് വിവിധ കോടതികളിലായി ഉള്ളതെന്ന് നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് വ്യക്തമാക്കുന്നു. മൂന്നു കോടിയോളം കെട്ടിക്കിടക്കുന്ന കേസുകളിലാണ് 14.98 ശതമാനം ‘അണ്‍ലിസ്റ്റഡ്’ ആയി തുടരുന്നത്. ഇതില്‍ 23,25,874 എണ്ണം ക്രിമിനല്‍ കേസുകളും 10,31,701 എണ്ണം സിവില്‍ കേസുകളുമാണ്.

വാദം കേള്‍ക്കല്‍ തീയതി നിശ്ചയിക്കാത്ത കേസുകളുടെ എണ്ണത്തില്‍ രണ്ടുമാസത്തിനിടെയാണ് വന്‍ വര്‍ധനയുണ്ടായത്. ഈവര്‍ഷം ജൂണ്‍ 24ന് 31,45,059 ഇത്തരം കേസുകള്‍ ഉണ്ടായിരുന്നതാണ് രണ്ടുമാസത്തിനകം 2,12,516 കൂടി വര്‍ധിച്ചത്. ഗുജറാത്തിലാണ് ഇത്തരത്തിലുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍,  24.33 ശതമാനം. പശ്ചിമബംഗാള്‍ (15.52), മധ്യപ്രദേശ് (14.45) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.