യു.എന്‍ മനുഷ്യാവകാശ കമീഷണറുടെ പരാതിയില്‍ ഒഴുക്കന്‍ മറുപടി

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുവാദം നല്‍കുന്നില്ളെന്ന് യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ പറഞ്ഞതിനോട് വിദേശകാര്യ മന്ത്രാലയത്തിന് ഒഴുക്കന്‍ മറുപടി. ജമ്മു-കശ്മീരിന്‍െറ യഥാര്‍ഥചിത്രം ഉയര്‍ത്തിക്കാട്ടാന്‍ യു.എന്നുമായി ക്രിയാത്മക ഇടപെടല്‍ ഇന്ത്യ നടത്തുന്നുണ്ടെന്നാണ് ഇതേക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടി.
അതിര്‍ത്തി കടന്ന ഭീകരതക്കുള്ള പങ്കും, താഴ്വരയിലെ അക്രമാസക്ത പ്രതിഷേധങ്ങള്‍ മഹത്വവത്കരിക്കുന്നതും ഉയര്‍ത്തിക്കാട്ടാന്‍ ജനീവയിലെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് വികാസ് സ്വരൂപ് പറഞ്ഞു. സമാധാനം പുന$സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ചും ബോധ്യപ്പെടുത്തുന്നുണ്ട്. പാകിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജമ്മു-കശ്മീരിന്‍െറ ഭാഗങ്ങളിലെ മനുഷ്യാവകാശ, മൗലിക സ്വാതന്ത്ര്യ സംരക്ഷണ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.