Posted On
date_range Updated On
date_range ഋഷിരാജ് സിങ്ങിനെ പരിഹസിച്ച് ‘സാമ്ന’യില്‍ മുഖപ്രസംഗം
മുംബൈ: കേരള എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ ‘14 സെക്കന്‍റ് തുറിച്ചുനോട്ട’ പ്രസ്താവനയെ പരിഹസിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യില്‍ മുഖപ്രസംഗം. ഒരാള്‍ സ്ത്രീയെ 13 സെക്കന്‍റുമാത്രം തുറിച്ചുനോക്കിയാല്‍ അയാള്‍ക്ക് സംശയത്തിന്‍െറ ആനുകൂല്യം കിട്ടുമോ എന്നാണ് മുഖപ്രസംഗത്തിലെ പരിഹാസ ചോദ്യം.
സ്ത്രീകളെ തുറിച്ചുനോക്കുന്നതും ഉപദ്രവിക്കുന്നതും തമ്മില്‍ അന്തരമുണ്ട്. 14 സെക്കന്‍റ് ചട്ടംകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് ചങ്കില്‍തൊട്ട് പറയാന്‍ കഴിയുമൊ. സമൂഹമാധ്യമങ്ങളില്‍ പരിഹാസമായി തീര്‍ന്നിരിക്കുകയാണെന്നും ‘സാമ്ന’ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.