Posted On
date_range Updated On
date_range സോണിയയെ അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കെജ് രിവാള്‍
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍്റെ ട്വീറ്റ്. വിവാദ ഇടപാടില്‍ ഇറ്റാലിയന്‍ കോടതി ഉത്തരവില്‍ പരാമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
3,600 കോടി രൂപയുടെ അഴിമതി നടന്ന കോപ്ടര്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പുലര്‍ത്തുന്നതിനെയും കെജ് രിവാള്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്തുകൊണ്ട് റെയ്ഡ് നടത്തുന്നില്ല. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനാലാണ് ഇതിനൊന്നും തയാറാകാത്തത് എന്നും കെജ് രിവാള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.