ഒറ്റ-ഇരട്ട വാഹനനിയന്ത്രണം:  കുതിരപ്പുറത്തേറി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി. രാംപ്രസാദ് ശര്‍മ കുതിരപ്പുറത്ത് പാര്‍ലമെന്‍റിലത്തെി. മറ്റൊരു ബി.ജെ.പി എം.പിയായ നടന്‍ പരേഷ് റാവല്‍ തിങ്കളാഴ്ച നിയമംലംഘിച്ച് ഇരട്ടയക്കമുള്ള വാഹനവുമായി പാര്‍ലമെന്‍റിലത്തെിയതിന് പിന്നീട് മുഖ്യമന്ത്രിയോട് ട്വിറ്ററില്‍ ക്ഷമാപണം നടത്തിയിരുന്നു. പിഴയടച്ചതായി പറഞ്ഞ് ചലാന്‍െറ പകര്‍പ്പും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തി. 

അന്‍ഷുല്‍ വര്‍മ എം.പിമാര്‍ക്കായി സജ്ജമാക്കിയ പ്രത്യേക എയര്‍ കണ്ടീഷന്‍ഡ് ബസില്‍ പാര്‍ലമെന്‍റിലത്തെി. താന്‍ ഒറ്റ-ഇരട്ട അക്ക വാഹനക്രമീകരണത്തെ പിന്തുണക്കുന്നയാളല്ളെങ്കിലും സാധാരണക്കാര്‍ക്കായി ഉണ്ടാക്കുന്ന നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാണെന്നും ഇളവ് ആഗ്രഹിക്കുന്നത് ശരിയല്ളെന്നും അന്‍ഷുല്‍ വര്‍മ പ്രതികരിച്ചു. എം.പിമാര്‍ക്കൊരുക്കിയ ബസ് സൗകര്യപ്രദമല്ളെന്ന് അവരില്‍ പലരും പ്രതിഷേധമറിയിച്ചിരുന്നു. അന്‍ഷുല്‍ വര്‍മ മാത്രമാണ് അന്ന് പാര്‍ലമെന്‍റിലത്തൊന്‍ ബസ് സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.