Posted On
date_range Updated On
date_range വിവാഹച്ചടങ്ങില്‍ ആഘോഷവെടിയേറ്റ് 16കാരന് മരിച്ചു
സീതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ സന്ദാനമേഖലയില് വിവാഹച്ചടങ്ങിനിടെ നടന്ന ആഘോഷവെടിയേറ്റ് മഹേന്ദര്‍ എന്ന 16കാരന് മരിച്ചു. രാത്രിയിലെ ചടങ്ങിനിടെയായിരുന്നു അപകടം. വധുവിന്‍െറ പിതാവും സഹോദരനും മറ്റ് രണ്ടുപേരും സ്റ്റേജിലേക്ക് കയറിയ ഉടനെ ലൈസന്‍സുള്ള തോക്കുകൊണ്ട് വെടിയുതിര്‍ക്കാന്‍ ആരംഭിച്ചപ്പോഴാണ് ചടങ്ങ് കണ്ടുനിന്ന മഹേന്ദറിന് അബദ്ധത്തില്‍ വെടിയേറ്റത്. മഹേന്ദറിനെ ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്‍െറ പിതാവ് അനന്തറാമിനെയും സഹോദരന് രാമദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.