നരേന്ദ്ര മോദി ജൂണില്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്


ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആദ്യവാരം ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. എണ്ണയുല്‍പാദക രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളുടെ സാധ്യത തേടി പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി ‘ഇക്കണോമിക്സ് ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം ഇറാനിലും തൊട്ടുപിന്നാലെ ഖത്തറിലും സന്ദര്‍ശനമുണ്ടാകുമെന്നാണ് സൂചന. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവിഷയങ്ങളും ചര്‍ച്ചയാകും. വാഷിങ്ടണിലേക്കുള്ള യാത്രാമധ്യേ ജൂണ്‍ നാലു മുതല്‍ ആറു വരെയുള്ള ഏതെങ്കിലും തീയതികളിലാവും മോദി ഖത്തറിലത്തെുക. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. നേരത്തേ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ തീവ്രവാദത്തിനെതിരായ ഉടമ്പടികളിലും നിക്ഷേപങ്ങള്‍ സംബന്ധിച്ച ഉടമ്പടികളിലും പ്രധാനമന്ത്രി ഒപ്പുവെച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.