Posted On
date_range Updated On
date_range ഹാജി അലി ദര്‍ഗയിലേക്കും സ്ത്രീപ്രക്ഷോഭം
മുംബൈ: അഹമ്മദ്നഗറിലെ ശനി ശിംഘ്നാപുര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭൂമാത ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
മുംബൈയില്‍ അറബിക്കടലിനോട് ചേര്‍ന്ന ചെറുദ്വീപിലാണ് 15ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച സൂഫി ദര്‍ഗ സ്ഥിതിചെയ്യുന്നത്. ഹാജി അലി എല്ലാവര്‍ക്കുമുള്ളതാണ് എന്നര്‍ഥം വരുന്ന ‘ഹാജി അലി സബ്കെ ലിയെ’എന്ന മുദ്രാവാക്യവുമായി പ്രക്ഷോഭം നടത്താന്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സന്നദ്ധ സംഘടനാപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഈമാസം 28ന് സമരം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.