Posted On
date_range Updated On
date_range ഉത്തരാഖണ്ഡ്: വിധിക്കു പിറകിലെ മലയാളി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ അത്യപൂര്‍വ വിധി പുറപ്പെടുവിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് നേതൃത്വം നല്‍കിയത് മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ്. സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ.കെ. മാത്യുവിന്‍െറ മകനായ കെ.എം. ജോസഫ് 1982ലാണ് ഡല്‍ഹിയില്‍ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്.
2004ല്‍ കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ജോസഫ് പിന്നീട് ഉത്തരാഖണ്ഡ് ഹൈകോടതിയിലത്തെി. 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലും ചെന്നൈ ലയോള കോളജിലും എറണാകുളം ലോ കോളജിലുമായിരുന്നു വിദ്യാഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.