മോദി വീണ്ടും അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ വീണ്ടും അമേരിക്ക സന്ദര്‍ശിക്കും. പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ ഏഴ്, എട്ട് തീയതികളിലായിരിക്കും സന്ദര്‍ശനം. അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ സംയുക്തസമ്മേളനത്തെ മോദി അഭിസംബോധന ചെയ്തേക്കും. ബഹിരാകാശ സഹകരണം, സൈബര്‍സുരക്ഷ, ആണവവ്യാപാരം, സമുദ്രസമ്പത്ത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നതതല കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍, സന്ദര്‍ശനത്തിന്‍െറ തീയതിയിലും അജണ്ടകളിലും അന്തിമരൂപമായിട്ടില്ളെന്ന് യു.എസ് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. ആണവസുരക്ഷാ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് ഒബാമ മോദിയെ ക്ഷണിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.