റായ്പുര്‍: ഛത്തിസ്ഗഢിലെ ബാസ്റ്റര്‍ മേഖലയിലെ ടോകോപാലില്‍ ചര്‍ച്ച് ആക്രമിച്ച അജ്ഞാത സംഘം പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദിച്ചു. ഞായറാഴ്ചയാണ് പാസ്റ്റര്‍ ദീനനാഥിനെയും ഭാര്യയെയും മര്‍ദിക്കുകയും പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിക്കുകയും ചെയ്തത്.
വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പാസ്റ്ററെയും കുടുംബത്തെയും ഉപദ്രവിച്ചതിനും വീട്ടുസാധനങ്ങള്‍ നശിപ്പിച്ചതിനും അജ്ഞാതരായ അക്രമികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പാര്‍പ പൊലീസ് സ്റ്റേഷന്‍െറ ചുമതലയുള്ള അബ്ദുല്‍ കാദിര്‍ ഖാന്‍ പറഞ്ഞു. ആക്രമികളില്‍നിന്ന് രക്ഷപ്പെട്ട പാസ്റ്ററും കുടുംബവും സ്ഥലത്ത് തിരിച്ചത്തൊത്തതിനാല്‍ പരിക്കിന്‍െറ സ്വഭാവം വ്യക്തമല്ളെന്ന് ഛത്തിസ്ഗഢ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അരുണ്‍ പെന്നാല്‍ ലാല്‍ പറഞ്ഞു.
ബാസ്റ്റര്‍ മേഖലയില്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ ചര്‍ച്ചാണിത്. മാര്‍ച്ചില്‍ റായ്പുറിലെ കാച്ച്നയിലെ ചര്‍ച്ച് ഒരു കൂട്ടം സാമൂഹികവിരുദ്ധര്‍ ആക്രമിക്കുകയും വിശ്വാസികളെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിന്‍െറ നിശ്ശബ്ദതയെ അരുണ്‍ പെന്നാല്‍ ലാല്‍ കുറ്റപ്പെടുത്തി. അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നാടകംകളിക്കുകയാണെന്നും കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2014ലും 2015ലും ക്രിസ്ത്യാനികള്‍ക്കെതിരെ 93 സംഘടിത ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പെന്നാല്‍ലാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.