Posted On
date_range Updated On
date_range മോദി ചൊവ്വാഴ്ച ജമ്മുകശ്മീരിൽ
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ശ്രീമാതാ വൈഷ്ണോദേവി നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഇവിടെ എത്തുന്നത്. കശ്മീരില്‍ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. സംഭവത്തിൽ മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായി വരികയാണ്. വിഘടനവാദികള്‍ ഹര്‍ത്താലിനോ സമരത്തിനോ ആഹ്വാനം ചെയ്തിട്ടില്ല. കടകളും പെട്രോള്‍ പമ്പുകളും നാലു ദിവസത്തിനുശേഷം തുറന്നു. പൊതുഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ബാരാമുല്ലക്കും ബനിഹാലിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.