പട്ടേല്‍ പ്രക്ഷോഭം: അഹമ്മദാബാദിലും സൂറത്തിലും ഇന്റർനെറ്റിന് വിലക്ക്

മെഹ്സാന: പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായ സംഘടന പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ റാലിയില്‍ സംഘര്‍ഷം. സംഘടനാ നേതാവ് ലാല്‍ജി പട്ടേലടക്കം ഇരുപത്തിനാലോളം പേര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഹമ്മദാബാദ് , സൂറത്ത്, ഗുജറാത്തിലെ മറ്റ് രണ്ട് പട്ടണങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം സർക്കാർ തടഞ്ഞു. സോഷ്യൽമീഡിയയിലുടെ കിംവദന്തികൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിത്. 

24ഒാളം പേർക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. 'ജയിൽ നിറക്കൽ' സമരത്തിൽ 5,000 പട്ടേൽ പ്രക്ഷോഭകരാണ് പങ്കെടുത്തത്. സൂറത്തിൽ ഏകദേശം 500 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികൾ സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലുമായി സംസാരിച്ചു.

റാലി തടഞ്ഞ പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ളെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. റാലി നടത്താനുള്ള അനുവാദം നിഷേധിച്ച വിവരം സംഘടനാ നേതാക്കളെ അറിയിച്ചതായി ജില്ലാ കലക്ടര്‍ ലോചന്‍ സെഹ്റ പറഞ്ഞു. നാളെ വടക്കന്‍ ഗുജറാത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കഴിഞ്ഞ ഒരു വര്‍ഷമായി സമരങ്ങള്‍ നടത്തി വരികയാണ്. സമരത്തിന് നേതൃത്വം കൊടുത്ത 23കാരനായ ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹ കുറ്റത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതു വരെ ഏഴ് യുവാക്കള്‍ മരിക്കുകയും 40 കോടിയോളം രൂപയുടെ നാശ നഷ്ടവുമുണ്ടായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.