ഉഷ്ണക്കാറ്റ്: പലയിടത്തും റെക്കോഡ് താപനില

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ വീശിയടിച്ച ഉഷ്ണക്കാറ്റ് സാധാരണ ജനജീവിതത്തെ ബാധിച്ചു. പതിവില്ലാത്ത ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ഏപ്രിലില്‍ റെക്കോഡ് താപനിലയാണ് ഡല്‍ഹിയിലടക്കമുള്ള പല സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.


ഞായറാഴ്ച രാവിലെ മുതല്‍ മേഘാവൃതവും ചൂട് കൂടിയതുമായ അന്തരീക്ഷം നിലനിന്ന ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില 29.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ശനിയാഴ്ച കുറഞ്ഞ താപനില 28.4ഉം കൂടിയ താപനില 44ഉം ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദിലും ബാന്ദയിലും 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ മാസത്തിലൊരിക്കലും പതിവില്ലാത്തതാണ് ഈ ഉഷ്ണക്കാറ്റ്. ഝാന്‍സി, വാരാണസി, ചര്‍ക്ക് എന്നിവിടങ്ങളിലും ശനിയാഴ്ച 44 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.


ദക്ഷിണേന്ത്യയില്‍ തെലങ്കാനയില്‍നിന്ന് കൊടുംതാപത്തിന്‍െറ റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 10 വര്‍ഷം രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ ചൂടാണ് തെലങ്കാനയിലെ രാമഗുണ്ടം, അദീലാബാദ്, നിസാമബാദ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ 45 ഡിഗ്രി സെല്‍ഷ്യസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.