മുംബൈ: ടെലിവിഷന്‍ താരം പ്രത്യൂഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് നടിയുടെ മാതാവ് സോമ ബാനര്‍ജി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ല. മകള്‍ ആത്മഹത്യ ചെയ്യില്ല. സാഹചര്യത്തെളിവുകള്‍ ആത്മഹത്യയല്ളെന്നാണ് സൂചിപ്പിക്കുന്നത്. മകളുടെ സുഹൃത്ത് രാഹുല്‍ രാജ് സിങ് മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നും സാക്ഷികളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയാണെന്നും കത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രി, പൊലീസ് കമീഷണര്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.
തങ്ങളുടെ മകള്‍ക്കു വന്ന ഗതി വേറൊരു പെണ്‍കുട്ടിക്കും വരരുതെന്നാഗ്രഹിക്കുന്നതായി പ്രത്യൂഷയുടെ പിതാവ് ശങ്കര്‍ പറഞ്ഞു. സംഭവത്തിനു ശേഷമുളള രാഹുലിന്‍െറ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണയാള്‍ സ്വയം ആശുപത്രിയില്‍ പോയി കിടക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സാഹചര്യത്തെളിവുകള്‍ ഇതൊരു കൊലപാതകമാണെന്ന് സൂചിപ്പിക്കുന്നതായി പ്രത്യൂഷയുടെ സുഹൃത്തുകളുടെ അഭിഭാഷകന്‍ ഫല്‍ഗുനി ബ്രഹ്മ ഭട്ട് പറഞ്ഞു.
പ്രത്യൂഷയുടെ വീട്ടില്‍ സ്റ്റൂള്‍ ഉണ്ടായിരുന്നില്ല. പ്രത്യൂഷയെ പോലെ ഉയരം കുറഞ്ഞ ഒരാള്‍ക്ക് സീലിങ് ഫാനില്‍ കുടുക്കിടാന്‍ സ്വയം കഴിയില്ല. രാഹുലിന്‍െറ മുന്‍ കാമുകി പ്രത്യൂഷയെ മുമ്പ് കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രത്യൂഷയുടെ മരണശേഷം രാഹുല്‍ ഈ മുന്‍ കാമുകിയെ വിളിച്ചതായി ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നു. അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ളെന്നും ബ്രഹ്മ ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന രാഹുലിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി രണ്ടു മണിക്കൂര്‍ ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.