Posted On
date_range Updated On
date_range ഗുഡ്ഗാവിന്‍റെ പേര് മാറ്റി; ഇനിമുതൽ 'ഗുരുഗ്രാമം'
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഉപഗ്രഹ നഗരമായ ഹരിയാനയിലെ ഗുഡ്ഗാവിന് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ‘ഗുരുഗ്രാമ’മെന്ന് പേരിട്ടു. മേവാത്തിനെ ഇനി നൂഹ് എന്ന് വിളിക്കും.
ഭഗവത് ഗീതയിലെ ചരിത്രഭൂമിയാണ് ഹരിയാനയെന്നാണ് പേരുമാറ്റത്തിനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പഠനകേന്ദ്രമെന്ന നിലയിലാണ് ഗുഡ്ഗാവിന് സ്ഥാനം. ദ്രോണാചാര്യരുടെ കാലം മുതല്‍ ഗുഡ്ഗാവിന് ആ പ്രശസ്തിയുണ്ട്. അതുകൊണ്ട് ഗുഡ്ഗാവിലെ ജനങ്ങള്‍ പേരുമാറ്റം നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
തദ്ദേശവാസികളുടെ ചിരകാല ആഗ്രഹമാണ് പൂര്‍ത്തീകരിക്കുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. എന്നാല്‍, ഇതൊരു പാഴ്വേലയാണെന്നും വളരുന്ന ഗുഡ്ഗാവിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.