Posted On
date_range Updated On
date_range വ്യാജ ഇ-മെയില്‍ കരുതിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: ബാങ്ക് അക്കൗണ്ടിലെ പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്‍േറത് എന്ന പേരില്‍ വരുന്ന വ്യാജ മെയില്‍ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. പണമിടപാട് വിവരം ചോദിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് കത്തയക്കാറില്ല. ഇത്തരം വ്യാജ മെയിലുകളെക്കുറിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘റിസര്‍വ് ബാങ്കിന് 360 ബില്യണ്‍ ഡോളറിന്‍െറ വിദേശനാണ്യ ശേഖരവും എട്ടു ലക്ഷം കോടിയുടെ സര്‍ക്കാര്‍ ബോണ്ടുമുണ്ട്. ബാങ്കിന് നിങ്ങളുടെ പണം ആവശ്യമില്ല’ -അദ്ദേഹം പറഞ്ഞു. സമ്മാനം നേടിയെന്നും ലോട്ടറി അടിച്ചെന്നും അതിന്‍െറ ഇടപാട് ചാര്‍ജായി ഇത്ര രൂപ അടക്കണമെന്നുമുള്ള ബാങ്കിന്‍െറ പേരില്‍ വരുന്ന മെയിലുകളും അവഗണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.