Posted On
date_range Updated On
date_range പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്: തൃണമൂല്‍-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ജാമുരിയ, സബാങ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ജാമുരിയയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്ന് പൊലീസ് ഒരു ബാഗ് നിറയെ ബോംബ് കണ്ടെടുത്തിട്ടുണ്ട്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനിടെ 140ഓളം പരാതികളാണ് തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.