ന്യൂഡല്‍ഹി: വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ക്ക് അടക്കം തൊഴിലുറപ്പു പദ്ധതിയുടെ പണം കൊടുത്തു തീര്‍ക്കാത്തതില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകം പദ്ധതി നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 12,230 കോടി രൂപ അനുവദിച്ചു.
തൊഴിലുറപ്പു പദ്ധതി വേതനം ഒരു കൊല്ലം കഴിഞ്ഞിട്ടല്ല തൊഴിലാളികള്‍ക്ക് കൊടുക്കേണ്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൂലി കൊടുത്തില്ളെങ്കില്‍, പണിയെടുക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. പണമില്ലാത്തതുകൊണ്ട് പണി ചെയ്യിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളും മടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വരള്‍ച്ച നേരിടുന്ന സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം ചെലവിട്ട തുകയുടെ കണക്കു നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മതിയായ തുക ലഭിക്കുന്നത് ഉറപ്പുവരുത്തുമെന്ന് ഗ്രാമവികസനമന്ത്രി ബീരേന്ദ്രസിങ് പ്രസ്താവനയില്‍ പറഞ്ഞു. വേതന കുടിശ്ശികയും മറ്റു കടബാധ്യതയും കൊടുത്തുതീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. ഒറ്റയടിക്ക് ഇത്രയും തുക കേന്ദ്രം നല്‍കുന്നത് ഇതാദ്യമാണ്.
തൊഴിലുറപ്പു വേതന കുടിശ്ശിക 8000 കോടി രൂപയാണെന്ന മാധ്യമ വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചെലവ് 41,371 കോടിയാണ്. ഇത്രയും കാലത്തിനിടക്ക് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ചെലവാണിത്. ഇതില്‍ 30,139 കോടി രൂപ വേതന സംഖ്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.