Posted On
date_range Updated On
date_range എൽ.കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് അവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
കമലയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ അനുശോചനം അറിയിച്ചു. അദ്വാനിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഇരുവരും പറഞ്ഞു.
1965ലാണ് ഇവർ വിവാഹിതരായത്. ജയന്ത്, പ്രതിഭ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.