Posted On
date_range Updated On
date_range രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ പരിശീലകനായി മുന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി രാഹുലിനെ സമീപിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യന്‍ എ ടീമിന്‍െറയും അണ്ടര്‍ 19 ടീമിന്‍റയും കോച്ചാണ് അദ്ദേഹം. ഇത് സംബന്ധിച്ച് ഉടന്‍ രാഹുല്‍ വ്യക്തമാക്കുമെന്നാണ് വിവരം. ടീമിനെ മികച്ച രീതിയില്‍ മുന്നോട് നയിക്കുന്ന തരത്തിലുള്ള സ്വാതന്ത്രവും ദീര്‍ഘകാല കാരാറുമാണ് ബി.സി.സി.ഐ നല്‍കുക. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.