നൈനിതാള്‍: രാഷ്ട്രീയ, നിയമരംഗങ്ങളില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണത്തിന് തുടക്കമായി. സംസ്ഥാനത്തിന്‍െറ ചെലവുകള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച ധനവിനിയോഗ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച ഒപ്പുവച്ചു. 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്‍െറ പദ്ധതികളുടെ ധനവിനിയോഗത്തിന് അംഗീകാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.
മാര്‍ച്ച് 18ന് നിയമസഭയില്‍ പാസാക്കിയ ധനകാര്യബില്‍ അസാധുവാക്കി കേന്ദ്രം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. സഭയില്‍ തങ്ങളുടെ ഭൂരിപക്ഷം കാണിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന പ്രധാന തെളിവാണ് നിയമസഭയില്‍ പാസാക്കിയ ബില്‍. 27 ബി.ജെ.പി എം.എല്‍.എമാരും ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും എതിര്‍ത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ അസാധുവാണെന്ന് ബി.ജെ.പി വാദിക്കുന്നത്.
അതിനിടെ, നിയമസഭാ അംഗത്വം റദ്ദാക്കിയ സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഒമ്പതു വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയിലെ വാദംകേള്‍ക്കല്‍ ഹൈകോടതി ഏപ്രില്‍ 11ലേക്ക് മാറ്റി. രണ്ടാം തവണയാണ് ഈ ഹരജിയിന്മേല്‍ വാദംകേള്‍ക്കുന്നത് സിംഗ്ള്‍ ബെഞ്ച് നീട്ടിവെക്കുന്നത്. ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ വോട്ട് ചെയ്യാന്‍ ഈ എം.എല്‍.എമാര്‍ക്ക് അവകാശമുണ്ടാകുമെന്ന് നേരത്തേ ഹൈകോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ മാര്‍ച്ച് 27നാണ് കോണ്‍ഗ്രസിലെ ഒമ്പതു വിമത എം.എല്‍.എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
അതേസമയം, വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ വിമത എം.എല്‍.എമാര്‍ ഹരീഷ് റാവത്തിനെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങള്‍ വിമത എം.എല്‍.എമാരുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ തള്ളി. ബോധപൂര്‍വമാണ് ഞങ്ങള്‍ സര്‍ക്കാറിനെ അട്ടിമറിച്ചത്.
അതിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാം. റാവത്തിനൊപ്പമല്ല, അദ്ദേഹത്തിനെതിരെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ബഹുഗുണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.