ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗത കൂടിയ സെമി ബുള്ളറ്റ് ട്രെയിന്‍ ‘ഗതിമാന്‍ എക്സ്പ്രസ്’ ഏപ്രില്‍ അഞ്ച് മുതല്‍ യാത്രയാരംഭിക്കും. നിസാമുദ്ദീനില്‍ നിന്ന് ആഗ്ര വരെയാണ് സര്‍വിസ്. റെയില്‍വെ മന്ത്രി സുരേഷ് പ്രഭു റെയില്‍ ഭവനില്‍ നിന്നും റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി ചൊവ്വാഴ്ച 10 മണിക്കാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുക.
മണിക്കൂറില്‍ 120കി.മി വേഗതയുള്ള ഗതിമാന്‍ എക്സ്പ്രസിന് ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലത്തൊന്‍ കേവലം നൂറ് മിനിട്ട് മാത്രമേ വേണ്ടൂ. എക്സിക്യൂട്ടീവ് കോച്ചും ചെയര്‍ കാറുമടക്കം 12 കോച്ചുകളാണ് ഇതിലുള്ളത്. എന്നാല്‍ ഉദ്ഘാടന യാത്രയില്‍ കൊമേഴ്സ്യല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ശതാബ്ദിയുടെ നിരക്കിനേക്കാള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കാവും യാത്രക്കാര്‍ നല്‍കേണ്ടി വരിക. ടിക്കറ്റ് പരിശോധക്കും മറ്റുമായി സ്വകാര്യ സേവന ദാതാക്കളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും വൈവിധ്യങ്ങളായ ഭക്ഷണം യാത്രയില്‍ ലഭ്യമാവുമെന്നും റെയില്‍വെ ബോര്‍ഡ് മെമ്പര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.