ന്യൂഡല്‍ഹി: ഡല്‍ഹിസര്‍ക്കാറിന്‍െറ ജനലോക്പാല്‍ ബില്ലിനെ പ്രശാന്ത്-ശാന്തിഭൂഷണ്‍മാര്‍ എതിര്‍ക്കുന്നത് ബി.ജെ.പിയോടുള്ള വിധേയത്വം വ്യക്തമാക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്‍െറ ജനപക്ഷനീക്കങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ട ബി.ജെ.പി ഭൂഷണ്‍മാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. മുന്‍സര്‍ക്കാറിന്‍െറ കാലത്ത് പിന്തുണച്ചിരുന്ന വ്യവസ്ഥകളെയാണ് പ്രശാന്ത് ഭൂഷണ്‍ ഇപ്പോള്‍ തള്ളിപ്പറയുന്നത്. തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെയും പാര്‍ട്ടിയെയും തോല്‍പിക്കാന്‍ ശ്രമിച്ചതുവഴി ഭൂഷണ്‍മാരുടെ ബി.ജെ.പി ബാന്ധവം നേരത്തേതന്നെ വെളിപ്പെട്ടതാണ്. ലോക്പാല്‍ സമരസംഘത്തിലുണ്ടായിരുന്ന ജനറല്‍ വി.കെ. സിങ്, കിരണ്‍ ബേദി, ഷാസിയാ ഇല്‍മി എന്നിവര്‍ തങ്ങളുടെ ബി.ജെ.പി ഭക്തി തെളിയിച്ച് സ്ഥാനങ്ങള്‍ നേടിയതുപോലെ വൈകാതെ മോദിസര്‍ക്കാറില്‍നിന്ന് ഇവര്‍ക്കും പദവികള്‍ ലഭിച്ചേക്കും. ബില്ലിന്‍െറ ഓരോ വാക്കും വ്യവസ്ഥയും നിയമസഭ ചര്‍ച്ചചെയ്ത് പാസാക്കിയശേഷം കേന്ദ്രത്തിന്‍െറ പരിഗണനക്കയക്കും. രൂപവത്കരണ ഘട്ടത്തിലുള്ള നിയമത്തെ പരിഹസിക്കുന്നത് അപക്വവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും പാര്‍ട്ടി ഡല്‍ഹിഘടകം ചുമതലയുള്ള സൗരവ് ഭരദ്വാജ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.