ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒറ്റക്ക് ഇന്ത്യയെ മാറ്റാനാവില്ളെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒറ്റക്കാണ് ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ പ്രാവര്‍ത്തികമാക്കുന്നില്ളെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കോളജുകളിലും സര്‍വകലാശാലകളിലും നടത്തുന്ന സന്ദര്‍ശന പരമ്പരയുടെ ഭാഗമായാണ് രാഹുല്‍ ബംഗളൂരുവിലത്തെിയത്. പ്രധാനമന്ത്രിയുടെ ഓഫിസിന് എല്ലാ കാര്യങ്ങളിലും പരിഹാരം കണ്ടത്തൊനാകുമെന്നാണ് മോദി കരുതുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന് എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനാകില്ല. മോദി ഒറ്റക്കാണ് ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. എല്ലാ ഉത്തരങ്ങളും ഒരാളില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഭീഷണിപ്പെടുത്തി ഭരിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് രാജ്യത്തിന് ദോഷം വരുത്തിവെക്കും. വെറുക്കല്‍ എളുപ്പമാണ്. എന്നാല്‍, ഒരാളെ സ്നേഹിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാഹുല്‍ വ്യക്തമാക്കി. കുട്ടികള്‍ രാജ്യത്തിന്‍െറ ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിന്‍െറ ഭാഗമാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.