Posted On
date_range Updated On
date_range ബി.ജെ.പി രാഷ്ട്രീയമായി വേട്ടയാടുന്നെന്ന് റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: ഹരിയാന, രാജസ്ഥാന് ബി.ജെ.പി സര്‍ക്കാറുകള്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. തന്‍െറ വ്യവസായവുമായി പ്രിയങ്ക ഗാന്ധിക്കോ അവരുടെ രാഷ്ട്രീയവുമായിട്ടോ ബന്ധമില്ല. നിയമവിധേയമായി സുതാര്യമായിട്ടാണ് ഞാന്‍ ബിസിനസ് ചെയ്യുന്നത്. എന്നാല്‍, തന്നെ മോശക്കാരനായി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ ഹരിയാന, രാജസ്ഥാന് സര്‍ക്കാറുകള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുകൂടാതെ എന്‍ഫോഴ്സ്മെന്റ് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ളെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിവരമറിഞ്ഞതെന്നും വാദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.