ന്യൂഡൽഹി: ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് വ്യാഴാഴ്ച ധനകാര്യമന്ത്രിക്ക് സമർപ്പിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർധനവിന് കമീഷൻ റിപ്പോർട്ടിൽ ശിപാർശ നൽകാൻ സാധ്യതയുണ്ട്. 50 ലക്ഷം ജീവനക്കാർക്കും 54 ലക്ഷം പെൻഷൻകാർക്കും ഇതിെൻറ ഗുണം ലഭിക്കും. 15 ശതമാനം ശമ്പളം വർധിപ്പിച്ചാൽ സർക്കാറിന് 25,000 കോടിയുടെ അധിക ബാധ്യയുണ്ടാകും. 2008ൽ ആറാം ശമ്പള കമീഷൻ ശമ്പളത്തിൽ 35 ശതമാനം വർധനവിനാണ് ശിപാർശചെയ്തത്. കേന്ദ്ര ജീവനക്കാരുടെ റിട്ടയർമെൻറുമായി ബന്ധപ്പെട്ട് കമീഷൻ നിർദേശങ്ങൾ നൽകില്ലെന്നറിയുന്നു. കമീഷൻ ശിപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിക്കേണ്ടതുണ്ട്. 2016 ജനുവരി ഒന്നിനാണ് പുതിയ ശമ്പള കമീഷൻ ശിപാർശ അനുസരിച്ച് ശമ്പളം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.