Posted On
date_range Updated On
date_range െപട്രോൾ,ഡീസൽ വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ വില ലിറ്റിന് 36 പൈസയും ഡീസൽ ലിറ്ററിന് 87 പൈസയുമാണ് കൂട്ടിയത്.പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് രണ്ടാഴ്ച കൂടുേമ്പാൾ എണ്ണക്കമ്പനികൾ ഇന്ധനവില പുന:ക്രമീകരിക്കാറുണ്ട്. ഒക്ടോബർ 31 നാണ് ഏറ്റവും ഒടുവിൽ എണ്ണ വില പുതുക്കി നിശ്ചയിച്ചത്.അന്ന് പെട്രോളിന് 50 പൈസ കുറക്കുകയും ഡീസൽ വില മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു.
അധികവരുമാനം കെണ്ടത്തുന്നതിനായി ഇൗ മാസം ആദ്യം എണ്ണയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കൂട്ടിയിരുന്നു> െപട്രോൾ ലിറ്ററിന് 1.60 രൂപയും ഡീസൽ ലിറ്ററിന് 40 പൈസയുമാണ് നികുതി വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.