ഇന്ത്യ ഭരിക്കുന്നത് ഹിന്ദു താലിബാനാണെന്ന് ഗാര്‍ഡിയന്‍ ലേഖനം

ലണ്ടന്‍: ഇന്ത്യ ഭരിക്കുന്നത് ഹിന്ദുതാലിബാനാണെന്ന് ഗാര്‍ഡിയന്‍ ലേഖനം. പ്രധാനമന്ത്രിയുടെ ത്രിദിന ബ്രിട്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. താലിബാന്‍െറ ഹിന്ദു പതിപ്പ് ഇന്ത്യയില്‍ വേരോട്ടം നടത്തുകയാണ്.  ഹിന്ദുത്വ വീക്ഷണം  അംഗീകരിച്ചില്ളെങ്കില്‍ ഭീഷണിയുടെ സ്വരമാണ് നിലവിലെന്നും അനീഷ് കപൂര്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മതന്യൂനപക്ഷങ്ങളോടും സാമൂഹിക ഭദ്രതയോടുമുള്ള തുറന്ന സമീപനം രാഷ്ട്രത്തിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ബീഫ് കഴിച്ചെന്ന് സംശയിക്കുന്നവരെയും ജാതിനിയമങ്ങളെ വെല്ലുവിളിക്കുന്നവരെയും ഹൈന്ദവരാഷ്ട്രീയത്തെ വഞ്ചിക്കുന്നവരെയും സസൂക്ഷ്മം നിരീക്ഷിക്കുകയും അവരെ ബലമായി മര്യാദ പഠിപ്പിക്കുകയും ചെയ്യുന്ന കാവിധാരികളായ ഹൈന്ദവ പ്രവര്‍ത്തകരെ താലോലിക്കുകയാണ് മോദി ഭരണകൂടം. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വേട്ടയാടപ്പെടുകയാണ്.

 ജനാധിപത്യ മൂല്യങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ച ന്യൂനപക്ഷങ്ങളെയോ എതിരഭിപ്രായം രേഖപ്പെടുത്തുന്നവരെയോ മാത്രമല്ല ബാധിക്കുന്നത്. കലാകാരന്മാരെയും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒരുപോലെ നിശ്ശബ്ദരാക്കുന്ന ഭയത്തിന്‍െറ ആവരണം രൂപപ്പെട്ടുവരുന്നത് കാണാം. നാളിതുവരെ ഇല്ലാത്ത കാര്യമാണിത്. മോദിയുടെ ഹിന്ദുയിസം ഇന്ത്യയില്‍ ആധിപത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എതിര്‍ക്കുന്നവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളും ഭയത്തിന്‍െറ കറുത്ത നിഴലില്‍ അകപ്പെട്ടിരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.