Posted On
date_range Updated On
date_range വിമാനയാത്രയില്‍ ലഗേജുണ്ടെങ്കില്‍ മാത്രം പണമടച്ചാല്‍ മതി
ന്യൂഡല്‍ഹി:വിമാനയാത്രയില്‍ ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ‘സീറോ ബാഗേജ്’ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നല്‍കുമെന്ന് വ്യോമയാന ഡയറക്ടേറ്റ് അറിയിച്ചു. ഇതോടെ വിമാനയാത്രയില്‍ ലഗേജുണ്ടെങ്കില്‍ മാത്രം ഇനി പണമടച്ചാല്‍ മതിയാകും. യാത്രക്കാര്‍ക്ക് ആവശ്യമില്ലാത്ത സേവനങ്ങള്‍ക്കും പണം ഈടാക്കുന്നത് നിര്‍ത്തലാക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ മാറ്റം. തങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും അവയുടെ ചാര്‍ജുകളെയും സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബുക്കിങ് സമയത്തുതന്നെ വിവരം നല്‍കണം.
ഇതിന് തടസ്സമുണ്ടെങ്കില്‍ 30 ദിവസത്തിന് മുമ്പെങ്കിലും ഇതിനെക്കുറിച്ച് യാത്രക്കാരനെ അറിയിക്കണം. രാജ്യത്തിനുവേണ്ടി കളിക്കുന്ന കായികതാരങ്ങളുടെയും സംഗീതജ്ഞരുടെയും ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് സ്പെഷല്‍ പാക്കേജുകളോ അലവന്‍സോ നല്‍കണമെന്നും ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.