Posted On
date_range Updated On
date_range പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു
അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃത്സറിലെ പട്ടാളക്യാമ്പിലത്തെി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. അമൃത്സറിലെ ദോഗ്രി യുദ്ധസ്മാരകത്തിന് സമീപമായിരുന്നു ആഘോഷങ്ങള്‍.
സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകം ഇന്ത്യയെ ബഹുമാനിക്കുന്നത് അതിന്‍െറ സവിശേഷമായ വ്യക്തിത്വവും ധൈര്യവും മൂലമാണെന്ന് സൈനികരെ ഓര്‍മിപ്പിച്ചു. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം വിജയം കൈവരിച്ച പ്രധാന കേന്ദ്രമാണ് അമൃത്സറിലെ ദോഗ്രി മേഖല. ഇത് രണ്ടാംതവണയാണ് മോദി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞവര്‍ഷം സിയാച്ചിനിലായിരുന്ന മോദിയുടെ ദീപാവലി ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.