ഗുഡ്ഗാവ് വെടിവെപ്പിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ യുവാവ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സെക്ടർ അഞ്ചിലെ പെട്രോൾ പമ്പിലെ സി.സി ടിവിയാണ് കൊലപാതക ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പമ്പിലേക്ക് വരുന്നതും ഇതിലൊരാൾ തോക്ക് ഉപയോഗിച്ച് വെടിവെക്കാനായി ഒാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ചാര നിറത്തിലുള്ള ഷർട്ട് ധരിച്ച അക്രമി യുവാവിനെ പിന്തുടർന്നു വെടിവെക്കുന്നുണ്ട്. ഇയാളോടൊപ്പമുള്ള മറ്റ് രണ്ടു പേർ മരണം സ്ഥിരീകരിക്കാനായി ഒന്നിലധികം തവണ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഘത്തിലെ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പെട്രോൾ പമ്പിന് സമീപം കൊലപാതകം നടന്നത്. അക്രമിസംഘത്തിന്‍റെ വെടിവെപ്പിൽ 32കാരനായ രാജുവാണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സമ്മാനം നൽകാൻ പോവുകയായിരുന്നു ഇയാൾ.

സംഭവത്തിന് പിന്നിൽ കൊള്ളസംഘങ്ങളുടെ കുടിപ്പകയാണെന്നും ആസൂത്രിത കൊലപാതകമാണെന്നും ഗുഡ്ഗാവ് പൊലീസ് അറിയിച്ചു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.