നേപ്പാളിനെതിരെ യു.എന്‍ യോഗത്തില്‍ ഇന്ത്യ


ന്യൂഡല്‍ഹി: അക്രമം, വംശീയവിഭാഗീയത, രാഷ്ട്രീയപുരോഗതിയുടെ അഭാവം ഉള്‍പ്പെടെ ആരോപണങ്ങളുമായി നേപ്പാളിനെതിരെ ഇന്ത്യ. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേപ്പാളിനോട് പലവട്ടം ആവശ്യപ്പെട്ടതാണെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ വ്യക്തമാക്കി. പുതിയ ഭരണഘടനക്കെതിരെയുള്ള പ്രതിഷേധങ്ങളും ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ചരക്ക് സ്തംഭനവും നേപ്പാളിലെ പ്രതിഷേധക്കാര്‍ സൃഷ്ടിച്ചതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെയും ചരക്കുനീക്കത്തെയും തടസ്സങ്ങളെന്ന് വിശേഷിപ്പിച്ച നേപ്പാള്‍ ഉപപ്രധാനമന്ത്രിയും നയതന്ത്രസംഘത്തിന്‍െറ തലവനുമായ കമാല്‍ താപ ഏത് സാഹചര്യത്തിലായാലും അവശ്യസാധനങ്ങളുടെ നീക്കവും ഗതാഗതവും മുടങ്ങുന്നത് സ്വീകാര്യമല്ളെന്ന് അഭിപ്രായപ്പെട്ടു. സ്വന്തം ഭരണഘടന രൂപംനല്‍കാനുള്ള സ്വാതന്ത്ര്യം നേപ്പാളിനില്ളേ എന്നും അദ്ദേഹം ആരാഞ്ഞു. നേപ്പാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ ജനീവ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015ലെ ഭൂമികുലുക്കത്തിന് പുറകേ നിലവിലെ രാഷ്ട്രീയ അവസ്ഥവഴി മറ്റൊരു കടുത്ത സാഹചര്യത്തിലൂടെയാണ് നേപ്പാള്‍ കടന്നുപോകുന്നതെന്ന് ഇന്ത്യയുടെ ആക്ടിങ് സ്ഥിരപ്രതിനിധി ബി.എന്‍. റെഡ്ഡി വിലയിരുത്തി. പുതിയ ഭരണഘടന നിലവില്‍വന്നശേഷം അക്രമവും അസ്ഥിരതയുമാണ്. രാഷ്ട്രീയമുന്നേറ്റമുണ്ടാകാത്തതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. എല്ലാ വെല്ലുവിളികളെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ നേരിടാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.