നെഹ്റു വടക്ക് കിഴക്കൻ മേഖലയിലെ ജനങ്ങളെ താഴ്ത്തിക്കെട്ടി –കിരൺ റിജ്ജു

ഹൈദരാബാദ്∙ 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വടക്ക് കിഴക്കൻ മേഖലയിലെ ജനങ്ങളെ താഴ്ത്തിക്കെട്ടിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. യഥാർഥ നായകന്മാരായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെയും സർദാർ വല്ലഭായ് പട്ടേലിനെയും കോൺഗ്രസ് മറന്നു കളഞ്ഞെന്നും റിജ്ജു ആരോപിച്ചു. ബി.ജെ.പി സംഘടിപ്പിച്ച പട്ടേൽ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947ന് ശേഷം രാജഭരണത്തിൻ കീഴിലിരുന്ന 565 രാജ്യങ്ങളെ ഏകീകരിച്ചത് പട്ടേലാണ്. എന്നാൽ, അതിനുള്ള അംഗീകാരം പട്ടേലിന് ലഭിച്ചില്ല. 1962ലെ യുദ്ധത്തിൽ ചൈനക്കാർ അരുണാചൽ പ്രദേശിലെ തന്‍റെ ഗ്രാമം കീഴടക്കി. അവർ അസം വരെയെത്തിയിരുന്നു. ജനങ്ങളെ രക്ഷിക്കുമെന്നു നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസിയെ അറിയിച്ച നെഹ്റു പിന്നീട് ഓൾ ഇന്ത്യ റേഡിയോയിലൂടെ ചൈനക്കാർക്ക് മുന്നിൽ കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. നെഹ്റു തങ്ങളെ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും കിരൺ റിജ്ജു വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.