ബംഗളൂരു: ക്രൂരപീഡനങ്ങള്‍ക്കുശേഷം രണ്ടുവയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു കൊന്നു. മൈസൂരു സിദ്ദീഖ് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യയും മറ്റൊരു കുട്ടിയും വീട്ടിലില്ലാതിരുന്നതിനാല്‍ സുഖമില്ലാതിരുന്ന പിതാവ് പെണ്‍കുട്ടിയെ സഹോദരിയുടെ വീട്ടിലാക്കുകയായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രി പിതൃസഹോദരീ ഭര്‍ത്താവ് ബാലികയെ ക്രൂരപീഡനത്തിനിരയാക്കി. ശാരീരികമര്‍ദനവും സിഗരറ്റ് ഉപയോഗിച്ച് മുഖം പൊള്ളിക്കുകയും ചെയ്തശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. വൈകാതെ പെണ്‍കുട്ടി മരിച്ചു. ബഹളംകേട്ട് ഉണര്‍ന്ന ഭാര്യ പുലര്‍ച്ചെ രണ്ടിന് സഹോദരന്‍െറ വീട്ടിലത്തെി വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തായത്. മെറ്റഗള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.