സൗരോര്‍ജ പദ്ധതി വിപുലീകരിക്കാന്‍ കൂടുതല്‍ വിഹിതം

ന്യൂഡല്‍ഹി: ദേശീയ സൗരോര്‍ജ മിഷന്‍ പ്രകാരം വീടുകളിലും മറ്റും സൗരോര്‍ജ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വിഹിതം 600 കോടിയില്‍നിന്ന് 2019-20 ആവുമ്പോഴേക്ക് 5000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 4200 മെഗാവാട്ട് അധികമായി രാജ്യത്ത് ഉല്‍പാദിപ്പിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങളില്‍ 30 ശതമാനം സബ്സിഡി നല്‍കും. സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി ലഭിക്കില്ല.
ആസ്ട്രേലിയയുമായുള്ള സൈനികേതര ആണവ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ മാസം 13ന് ഈ കരാര്‍ പ്രാബല്യത്തില്‍ വന്നതാണ്. ഇതിന് അനുമതി നല്‍കുന്ന സാങ്കേതിക നടപടിയാണ് കേന്ദ്രമന്ത്രിസഭ പൂര്‍ത്തിയാക്കിയത്. അമേരിക്ക, ഫ്രാന്‍സ് എന്നിവയുമായി നേരത്തേ സമാനമായ കരാറായിരുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാതെ ആസ്ട്രേലിയയില്‍നിന്ന് യുറേനിയം വാങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്. 2012ല്‍ തുടങ്ങിയ ആണവ സഹകരണ ചര്‍ച്ചകളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.